കുമാരന്റെ മരണം ഹൃദയാഘാതംമൂലം
1573230
Saturday, July 5, 2025 10:33 PM IST
പഴയന്നൂർ: വെള്ളിയാഴ്ച ദുരൂഹസാഹചര്യത്തിൽ മരിച്ച കുമാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം. വടക്കേത്ര കാക്കരകുന്നിൽ തൊഴുത്തിനു സമീപം വീണുകിടന്ന കുമാരനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി.