മാ​ള: ല​യ​ണസ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ല​യ​ൺ​സ് മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ടോ​ണി ഏ​നോ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ ജെ​യിം​സ്, സെ​ക്ര​ട്ട​റി ഡോ. ​ജീ​ജ ത​ര​ക​ൻ, ട്ര​ഷ​റ​ർ സാ​ലി പീ​റ്റ​ർ എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ച​ട​ങ്ങി​ൽ പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ഷാ​ന്‍റി​യും ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണം റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ രാ​ജേ​ഷും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്ക് റെ​യി​ൻ കോ​ട്ടു​ക​ളു​ടെ വി​ത​ര​ണം വി​മ​ൽ വേ​ണു​വും നി​ർ​വ​ഹി​ച്ചു.