സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
1573453
Sunday, July 6, 2025 7:07 AM IST
പുന്നംപറന്പ്്: സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. മച്ചാട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന രൂപീകരണയോഗത്തിൽ വാർഡ് മെമ്പർ കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക കെ. കെ. ഷീന, പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ. ഉണ്ണികൃഷ്ണൻ, വടക്കാഞ്ചേരി എസ്ഐ പി.വി. പ്രതീപ്, അധ്യാപക പ്രതിനിധി ബിബിൻജോസഫ്, എസ്പിസി സിപിഒ പി.പി. ഫൗസിയ, പ്രസ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി എക് സൈസ് ഇൻസ്പെക്ടർ സി.പി. മധു, കമ്മറ്റി അംഗങ്ങളായ ടി.എസ്. കുട്ടപ്പൻമാസ്റ്റർ, എ. എസ്. മിഥിൻ, വിജി സുരേഷ്, വിദ്യാർഥി പ്രതിനിധികളായ ധനഅജിത്ത്, കെ.എം. വൈഷ്ണവി, അധ്യാപകരായ എ.സി. റിനി, പി.എം. സൗമ്യ തുടങ്ങിയവർ പ്രസം ഗിച്ചു.