ആരോഗ്യമന്ത്രിയുടെ രാജിക്കായി ബിജെപി മാർച്ച്
1573919
Tuesday, July 8, 2025 1:19 AM IST
ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കു പ്രതിഷേധമാർച്ച് നടത്തി.
അയ്യങ്കാളി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡ് വഴി ഠാണാ മാവേലി സ്റ്റോറിനു മുന്നിൽ മെയിൻ റോഡിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ലോചനൻ അന്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ.പി. ജോർജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനസമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ഭാരവാഹികളായ പി.എസ്. അനിൽകുമാർ, സിബിൻ, വിദ്യാസാഗർ നേതൃത്വം നൽകി.