അമല മെഡിക്കൽ കോളജുമായി ഗുരുവായൂർ എൽഎഫ് കോളജിന് അക്കാദമിക് സഹകരണം
1573923
Tuesday, July 8, 2025 1:19 AM IST
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും അക്കാദമിക് സഹകരണം നടത്താൻ ധാരണയായി. ഗവേഷണസമന്വയം, സമൂഹകേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഊന്നൽനൽകിക്കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഐഎംഎസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐയും ലിറ്റിൽ ഫ്ലവർ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസിയും ധാരണാപത്രം കൈമാറി.
അമല ആശുപത്രി അസോ.ഡയറക്ടർ റവ.ഡോ. ആന്റണി മഞ്ഞുമ്മൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജോബി. കെ. തോമസ്, ഡയറക്ടർ ഓഫ് റിസർച്ച് ലാബ് ഡോ. ടി.എ.അജിത്, ഡോ. എ. ജൂലി ഡൊമിനിക്, എൽഎഫ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലൗലി ജേക്കബ്, അമല കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ ഡോ. കായിൻ വടക്കൻ എന്നിവർ പ്രസംഗിച്ചു.