വധശ്രമക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
1573656
Monday, July 7, 2025 2:16 AM IST
ചാവക്കാട്: വധശ്രമക്കേ സില് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. തളിക്കുളം എടശേരി മണക്കാ ട്ടുപടി സിജില്രാജി(22)നെയാണ് അറസ്റ്റുചെയ് തത്.
കഴിഞ്ഞ മാസം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ചാവക്കാട് സ്വദേശികളായ യുവാക്കളെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോയുടെ നിര്‍ദേശപ്രകാരം പ്രതിക്കായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരു ന്നു.
ഗുരുവായൂര്‍ എസിപി സി.എല്‍. ഷാജുവിന്റെ യും ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വി.വി. വിമലിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
അന്വേഷണസംഘത്തില്‍ എസ്ഐ ശരത്ത് സോമന്, ജിഎസ്സിപിഒ അനീഷ്, സിപിഒമാരായ പ്രദീപ്, രജിത്ത് എന്നിവരും ഉണ്ടായിരുന്നു.