ജനവിരുദ്ധതയിൽ ഇടതു സർക്കാർ ഒന്നാമത്: പി.ജെ. ജോസഫ്
1573666
Monday, July 7, 2025 2:16 AM IST
തൃശൂർ: ജനവിരുദ്ധസമീപനങ്ങളുടെ കാര്യത്തിൽ ഇടതുസർക്കാർ ഒന്നാമതെത്തിയെന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. മന്ത്രിമാരുടെ കൂട്ടായ്മ നഷ്ടപ്പെട്ടു ഭരണം താറുമാറായി. കേരള കോണ്‍ഗ്രസ് തൃശൂർ ജില്ല ദ്വിദിന ക്യാന്പ് ടൗണ്‍ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിനു കർഷകരുടെ ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ്, വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, ഉന്നതാധികാരസമിതി അംഗം ജോണ്സണ് കാഞ്ഞിരത്തിങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയ് ഗോപുരൻ, മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിയച്ചൻ തരകൻ, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജില്ലാ സെക്രട്ടറി സി.ജെ. വിൻസെന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. സന്തോഷ്, കേരള കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സി.ടി. പോൾ, കെടിയുസി സംസ്ഥാന സെക്രട്ടറി പ്രസാദ് പുലിക്കോടൻ എന്നിവർ പ്രസംഗിച്ചു.