മുല്ലശേരി ഗുഡ് ഷെപ്പേർഡ് സെൻട്രൽ സ്കൂളിൽ കാരുണ്യ ഭവനനിർമാണ പദ്ധതി
1573653
Monday, July 7, 2025 2:16 AM IST
പാവറട്ടി: മുല്ലശേരി ഗുഡ് ഷെപ്പേർഡ് സെൻട്രൽ സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവനനിർമാണ പദ്ധതി ഉദ്ഘാടനവും മെറിറ്റ് ഡേ ആഘോഷവും നടന്നു.
അമല മേരിറാണി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. വൽസ കാരുണ്യഭവന നിർമാണ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ. ടിജോ മുള്ളക്കര അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ. സുബിനി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രാഗിൻ മരിയ, പിടിഎ പ്രസിഡന്റ് ഷൈൻ റാഫേൽ, മദർ പിടിഎ എൻ.ആർ. രജിത, ട്രസ്റ്റ് പ്രതിനിധി ടി.ജെ. ജോൺ, സിസ്റ്റർ സ്റ്റീനി, സിറിഷ ഡെന്നി എന്നിവർ പ്രസംഗിച്ചു.