ദേശീയപാതയിലെ യാത്രാദുരിതം: എല്‍ഡിഎഫ് ജില്ലാകമ്മിറ്റി മാര്‍ച്ച് നടത്തി
1573910
Tuesday, July 8, 2025 1:19 AM IST
പാലിയേക്കര: ദേശീയപാതയിലെ യാത്രാദുരിതത്തോടുള്ള കേന്ദ്രസര്ക്കാരിനന്റെയും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെയും അവഗണനയ്ക്കെതിരേ ഇടതുപക്ഷസംഘടനകള്‍ പാലിയേക്കര ടോള്‍പ്ലാസയിലേക്കു മാര്‍ച്ച് നടത്തി. ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, യാത്രാദുരിതം പരിഹരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലോരില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ടോള്‍പ്ലാസയ്ക്കുസമീപം പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയില്‍ എത്തി ടോള്‍ബൂത്തുകള്‍ തുറന്നുവിട്ടു. തുടര്‍ന്നുനടന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സിപഐ ജില്ലാ അസി. സെക്രട്ടറി ടി.ആര്. രമേഷ്കുമാര്‍ അധ്യക്ഷനായി. കെ.കെ. രാമചന്ദ്രന് എംഎല്‍എ, പി.കെ. ചന്ദ്രശേഖരന്, വി.എസ്. പ്രിന്‍സ്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, സി.എല്‍. ജോയ്, സി.ടി. ജോഫി, സി.ആര്. വത്സന്, ജെയ്സണ്‍ മാണി, ഷൈജു, ബഷീര്‍, പോള്‍ എം. ചാക്കോ, ഗോപിനാഥന് താറ്റാട്ട്, യൂജിന്‍ മൊറേലി തുടങ്ങിയവര്‍ പങ്കെടുത്തു.