ആദരം 2025; വിദ്യാഭ്യാസ പുരസ്കാരങ്ങള് വിതരണം ചെയ്തു
1573918
Tuesday, July 8, 2025 1:19 AM IST
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പുരസ്കാരവിതരണം ആദരം 2025 ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും മന്ത്രി ആർ. ബിന്ദു പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇതോടൊപ്പം സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഗംഗ ഗോപി, കീം പരീക്ഷയിൽ മികച്ച വിജയം നേടിയ ഇരിങ്ങാലക്കുട സ്വദേശികളായ ഹരികിഷൻ ബൈജു, കെ.എസ്. അഭിനവ്, ഐഎസ് സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇർഫാൻ മയൂഫ്, പഠനവൈകല്യത്തെ അതിജീവിച്ച് ഇംഗ്ലീഷിൽ പുസ്തകം രചിച്ച നാലാം ക്ലാസുകാരൻ പി.എസ്. ഫിദൽ എന്നിവരെ ചടങ്ങിൽ മന്ത്രി പ്രത്യേകം ആദരിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ് മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോർജോ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ സ്വാഗതം പറഞ്ഞു.