വീട്ടമ്മ മരിച്ചനിലയിൽ
1573884
Monday, July 7, 2025 11:32 PM IST
ചേലക്കര: മുരിങ്ങയില ശേഖരിക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്തയാണ് മരിച്ചത്.
ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് ആവശ്യമായ മുരിങ്ങയില ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തയെ നാട്ടുകാരും വീട്ടുകാരും ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. മക്കൾ: ധനേഷ്, ധന്യ. മരുമകൻ: സുനിൽ.