ലയണ്‍സ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1573916
Tuesday, July 8, 2025 1:19 AM IST
കൊരട്ടിയിൽ ബേബി ചെറിയാൻ പ്രസിഡന്റ് ; ഇരിങ്ങാലക്കുടയില്‍ സോണി സേവ്യർ കോക്കാട്ട്
കൊരട്ടി: ലയണ്‍സ് ക്ലബ് ഓഫ് കൊരട്ടിയുടെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 318 ഡി സെക്കൻഡ്വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ് നിർവഹിച്ചു. ചടങ്ങിൽ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരവിതരണവും നടന്നു. സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം വീൽചെയറുകൾ കൈമാറി ക്യാബിനറ്റ് സെക്രട്ടറി ശങ്കരനാരായണൻ നിർവഹിച്ചു.
നവാഗതരെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പി. തങ്കപ്പൻ ആദരിച്ചു. പ്രസിഡന്റ് കെ.കെ. ജോണ്സണ്, സെക്രട്ടറി ബേബി ചെറിയാൻ, കാബിനറ്റ് സെക്രട്ടറിമാരായ ഷോജോ വെളിയത്ത്, അലക്സ്പറക്കാടത്ത് റീജിയണ്‍ ചെയർമാൻ ഹാരി ജെ. മാളിയേക്കൽ, ബിജു പൊറത്തൂർ, ജോർജ് വർഗീസ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബേബി ചെറിയാൻ(പ്രസിഡന്റ്), സെബാസ്റ്റ്യൻ ജോർജ്(സെക്രട്ടറി), എം.ജെ.ഡെന്നി(ട്രഷറർ).
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി സേവ്യർ കോക്കാട്ട് -പ്രസിഡന്റ്, ഷാജു പാറേക്കാടൻ -സെക്രട്ടറി, ഡിബിൻ അന്പൂക്കൻ -ട്രഷറർ എന്നിവർ ചുമതലയേറ്റെടുത്തു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഡിയുടെ ഫസ്റ്റ് വൈസ് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു.
ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡയസ് കാരാത്രക്കാരൻ, കോ ഓർഡിനേറ്റർ അഡ്വ. ജോണ്‍ നിതിൻ തോമാസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ഷാജൻ ചക്കാലക്കൽ, റീജിണൽ ചെയർമാൻ റോയ് ജോസ്ആലുക്കൽ, ഡിസ്ട്രിക്ട് ഭാരവാഹികളായ ബിജു പൊറത്തൂർ, വിമൽ വേണു എന്നിവർ സംസാരിച്ചു.