മ​ണ്ണാ​ർ​ക്കാ​ട്: പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം തൂ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​നൂ​പിനെ​(37)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​ബ​രി ട്ര​സ്റ്റി​നു കീ​ഴി​ലെ സ്കൂ​ളി​ലെ ഓ​ഫി​സ് അ​റ്റ​ൻ​ഡ​റാ​യിരുന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ളി​ൽ രാ​ത്രി ഡ്യൂ​ട്ടി​ക്കെ​ത്തി​യ വാ​ച്ച്‌​മാ​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ പോ​ലീ​സി​നെ​യും സ്‌​കൂ​ൾ അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​ള്ളി​ക്കു​റു​പ്പ് സ്കൂ​ളി​ലാ​യി​രു​ന്നു ജോ​ലി. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ശ​ബ​രി ട്ര​സ്റ്റി​ന്‍റെ ത​ന്നെ അ​ട​ക്കാ​പു​ത്തൂ​ർ സ്‌​കൂ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. അ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു ര​ണ്ടു ദി​വ​സം ജോ​ലി ചെ​യ്തി​രു​ന്നു. ജ​നാ​ർ​ദ്ദ​ന​ൻ-​ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​രു​ണി​മ.