ബഡ്സ് സ്കൂളിൽ യോഗ ക്ലാസും, റെയ്ക്കി ഹീലിംഗ് ക്ലാസും
1565683
Monday, June 9, 2025 1:07 AM IST
പട്ടഞ്ചേരി: ബഡ്സ് സ്കൂളിൽ യോഗാ പഠനക്ലാസും റെയ്ക്കി ഹീലിംഗ് ക്ലാസും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇയർക്കൈ മിത്ര പ്രൊട്ടക്്ഷൻ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശൈലജ പ്രദീപ്, സെക്രട്ടറി എം.എസ് ബീന, വാർഡ് അംഗങ്ങളായ ശോഭന ദാസ്, കെ ചെന്പകം, ഐഎംപിഎസ് ജോയിന്റ് സെക്രട്ടറി മുരളീധരൻ, റെയ്ക്കി മാസ്റ്റർ മുരളിസ്വാമി, ഐ.എം.പി.എസ് എക്സിക്യൂട്ടീവ് അംഗം രാജീവൻ, ബഡ്സ് അധ്യാപിക സനിക, യോഗ മാസ്റ്റർ മുരളി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ അംഗം ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.