അധ്യാപകൻ മരിച്ച നിലയിൽ
1574910
Friday, July 11, 2025 11:33 PM IST
മണ്ണാർക്കാട്: എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ കെ. ഷിബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുമരംപുത്തൂർ ചുങ്കം ജംഗ്ഷനിലെ സ്വകാര്യ ക്വാർട്ടേഴ്സിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർനടപടികൾക്കായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു രാവിലെ 11 നു വീട്ടുവളപ്പിൽ. പിതാവ് കുമാരപിള്ള. അമ്മ: ലളിതമ്മ. ഭാര്യ: രേഖ. മകൾ: ശ്രീലക്ഷ്മി.