കോയന്പത്തൂരിൽ കാർഷികമേളയ്ക്കു തുടക്കം
1574977
Saturday, July 12, 2025 12:46 AM IST
കോയന്പത്തൂർ: ജില്ലയിലെ ഏറ്റവും വലിയ കാർഷിക പ്രദർശനമായ ‘അഗ്രി ഇൻഡക്സ് 2025’ കൊഡീഷ്യ അരീനയിൽ തുടങ്ങി. ഡൽഹി, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ആധുനിക കാർഷിക യന്ത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കാർഷിക മേഖലയിലെ നിലവിലെ മനുഷ്യശക്തിയുടെ കുറവ് പരിഹരിക്കുന്നതിനായി റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ, നെൽകർഷകർക്ക് മണ്ണ് കുഴിക്കുന്നതിനും നിരപ്പാക്കുന്നതിനുമുള്ള ഒറ്റ യന്ത്രങ്ങൾ എന്നിവ ഈ പ്രദർശനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പ്രദർശനം സന്ദർശിച്ചവരുടെ ശ്രദ്ധ പിടിച്ചുപറ്റി.