യുവക്ഷേത്ര കോളജിൽ ഇനീസിയോ- 2025 പ്രവേശനോത്സവം
1574969
Saturday, July 12, 2025 12:46 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഇനീസിയോ - പ്രവേശനോത്സവം 2025 പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഭാവിജീവിതം സുന്ദരമാക്കാൻ കൊതിക്കുന്ന യുവജനങ്ങളെ കൈപിടിച്ചുനടത്തിക്കുന്ന ഈ സ്ഥാപനത്തിലെ വിദ്യാർഥികൾ ജീവിതത്തെ ഗൗരവമായി കാണണമെന്ന് ബിഷപ് പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് കോ- ഓർഡിനേറ്ററുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത്, ഹോസ്റ്റൽ വാർഡൻ ഫാ. റ്റിബിൻ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.പി. റനില എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ വിദ്യാർഥികൾക്കു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഠനത്തിലും കലാകായിക വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ബിഷപ് മൊമെന്റോ നല്കി ആദരിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ സ്വാഗതവും കോളജ് സൂപ്രണ്ട് ജോസൻ പി. ജോസ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.