കിഴക്കഞ്ചേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ
1574965
Saturday, July 12, 2025 12:46 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനം നാളെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നിർവഹിക്കുമെന്നു മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന കെട്ടിട ഉദ്ഘാടന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി. കെ. ശ്രീകണ്ഠൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെപിസിസി സെക്രട്ടറിമാരായ സി. ചന്ദ്രൻ , പ്രഫ.കെ.എ. തുളസി, മുൻ എംപിമാരായ രമ്യ ഹരിദാസ്, വി.എസ്. വിജയരാഘവൻ, മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ, ഡിസിസി മുൻ പ്രസിഡന്റ് സി. വി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
നേതാക്കളായ സി. പ്രകാശ്, വി. സുദർശനൻ,കെപിസിസി മെംബർ പാളയം പ്രദീപ്, ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, കിഴക്കഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ശ്രീനിവാസൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ എന്നിവർ സന്നിഹിതരായിരിക്കും.
വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ നിന്നും ബൈക്ക് റാലിയോടെയാണ് വേണുഗോപാലിനെ കിഴക്കഞ്ചേരിയിലേക്ക് സ്വീകരിക്കുക. കിഴക്കഞ്ചേരി ക്ഷേത്രത്തിനടുത്താണ് കോൺഗ്രസിന്റെ പുതിയ ഓഫീസ് കെട്ടിടം. കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് കുണ്ടുകാട് കമ്യുണിറ്റി ഹാളിലാണ് ഉദ്ഘാടന യോഗം സംഘടിപ്പിച്ചിട്ടുള്ളത്.
മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ ,ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, മണ്ഡലത്തിന്റെ മറ്റു ഭാരവാഹികളായ ബാബു പോൾ, വി.പി.പത്മനാഭൻ ,എസ്.പുഷ്പരാജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.