ഒ​ല​വ​ക്കോ​ട്: പാ​ല​ക്കാ​ട് സ്‌​പോ​ര്‍​ട്‌​സ് ഹ​ബ് നി​ര്‍​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ക​ത്തേ​ത്ത​റ ചാ​ത്ത​ന്‍​കു​ള​ങ്ങ​ര ദേ​വ​സ്വ​വും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും പാ​ട്ട​ക്ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. ഒ​ല​വ​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 30 കോ​ടി​രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യു​ടെ പാ​ട്ട​ക്ക​രാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​ത്. കെ​സി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​റും ക്ഷേ​ത്രം മാ​നേ​ജ​ര്‍ ആ​ര്‍. മ​ണി​ക​ണ്ഠ​നും ചേ​ര്‍​ന്നാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്.

ക്ഷേ​ത്രം ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 21 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കെ​സി​എ സ്‌​പോ​ര്‍​ട്‌​സ് ഹ​ബ് നി​ര്‍​മി​ക്കു​ക. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ത്യാ​ധു​നി​കസൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്റ്റേ​ഡി​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യെ​ന്ന കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി. ക്ഷേ​ത്ര​ഭൂ​മി 33 വ​ര്‍​ഷ​ത്തേ​ക്കാ​ണ് കെ​സി​എ പാ​ട്ട​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ടനി​ര്‍​മാ​ണം
2026ല്‍ ​പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ര​ണ്ടാംഘ​ട്ടം 2027 ഏ​പ്രി​ലോ​ടെ​യും പൂ​ര്‍​ത്തീ​ക​രി​ക്കും.

പ​ദ്ധ​തി​യി​ലൂ​ടെ ക്ഷേ​ത്ര​ത്തി​നു 10 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യും പ്ര​തി​വ​ര്‍​ഷം 21,35,000 രൂ​പ പാ​ട്ട​യി​ന​ത്തി​ല്‍ വ​രു​മാ​ന​മാ​യും ല​ഭി​ക്കും. ച​ട​ങ്ങി​ല്‍ കെ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, കെ​സി​എ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​യാ​ബു​ദീ​ൻ, പാ​ല​ക്കാ​ട്‌ ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ക്ഷേ​ത്രം ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ ബോ​ര്‍​ഡ് ന​ന്ദ​കു​മാ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.