ഡാളസ് വൈഎംഇഎഫ് മ്യൂസിക്കൽ ഈവനിംഗ് ഞായറാഴ്ച
പി.പി. ചെറിയാൻ
Monday, August 11, 2025 4:52 PM IST
ഡാളസ്: വൈഎംഇഎഫ് ഡാളസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (ഓഗസ്റ്റ് 17) ആറിന് ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 old Denton റോഡ് കാരോൾട്ടൺ) പരിപാടി ആരംഭിക്കുന്നത്.
ആഗോള ക്രൈസ്തവ സഭയുടെ 2,000 വർഷത്തെ കുതിപ്പും കിതപ്പും സഭ ലോകത്തിൽ നിന്ന് പോകാൻ സമയമായി എന്ന വിഷയത്തെ ആസ്പദമാക്കി വേദ പണ്ഡിതൻ വർഗീസ് കുര്യൻ സന്ദേശം നൽകും.
മ്യൂസിക്കൽ ഈവനിംഗ് സംഗീതസാന്ദ്രമാക്കാൻ സുപ്രസിദ്ധ ഗായകരായ മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം അണിനിരക്കുമെന്നും പ്രവേശനം സൗജന്യമായ പരിപാടി ആസ്വാദിക്കുവാൻ എല്ലാവരും പ്രാർഥനയോടെ കടന്നുവരണമെന്നും സംഘാടകർ അഭ്യർഥിച്ചു.