കാനഡയിൽ ബൈബിൾ നാടകം ഇറ്റേണിറ്റി 12ന്
Monday, August 11, 2025 2:44 PM IST
മിസിസോഗ: കാനഡയിലെ സീറോമലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര നാടക നടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ഇറ്റേണിറ്റി(നിത്യത) അരങ്ങിലെത്തുന്നു.
സെപ്റ്റംബർ 12ന് കാനഡയിലെ ഇവന്റ് സെന്ററിൽ നടക്കുന്ന മിസിസോഗ സീറോമലബാർ ഇടവകയുടെ 10-ാമത് വാർഷികാഘോഷമായ സർഗ സന്ധ്യയിലാണ് നാടകം അവതരിപ്പിക്കുന്നത്.
3,500 പേരാണ് കാണികളായി എത്തുക. നശ്വരതയിൽ നിന്ന് അനശ്വരയതിൽനിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ ജോസ് കല്ലിവേലിന്റെ ആശിർവാദത്തോടെയാണ് നാടകം നിർമിക്കുന്നത്.
ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരണമാണ് ഇറ്റേണിറ്റി.
കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള 350 അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.