ഇ-മലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
Tuesday, August 12, 2025 12:03 PM IST
ന്യൂയോർക്ക്: ഇ-മലയാളിയുടെ 2025 കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം 50,000 രൂപ. രണ്ടാം സമ്മാനം 25,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ.
കൂടാതെ പ്രത്യേക അംഗീകാരങ്ങളും ജൂറി പ്രൈസും ഉണ്ടാകും(അംഗീകാര പത്രം മാത്രം).
1. കഥകൾക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. എങ്കിലും അശ്ലീല ചുവയുള്ളതോ, പ്രകോപനപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതോ, ജാതി-മത-രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ രചനകൾ തിരസ്കരിക്കപ്പെടും.
2. കഥകൾ ആറു പേജിൽ (8.5 x 11) കവിയാതിരുന്നാൽ നന്ന്. ഗൂഗിൾ എഴുത്തുപകരണങ്ങളിലെ ഫോണ്ട് ഉപയോഗിക്കുക (Unicode, ML TT കാർത്തിക എന്നിവയും ആകാം)
3. പതിനെട്ടു വയസ് പൂർത്തിയായവർ തൊട്ട് ഏതു പ്രായക്കാർക്കും കഥകൾ അയക്കാം.
4. മുമ്പ് പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല. അയച്ചുതരുന്ന കഥകൾ കിട്ടുന്ന മുറയ്ക്ക് ഇ-മലയാളി പ്രസിദ്ധീകരിക്കും.
5. ഇ-മലയാളി നിശ്ചയിക്കുന്ന ജൂറി കഥകൾ വിലയിരുത്തി വിജയികളെ കണ്ടെത്തും.
6. രചനകൾ [email protected] എന്ന വിലാസത്തിൽ അയക്കുക.
8. കഥകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31, 2025
9. ഇ-മലയാളി മുമ്പ് സംഘടിപ്പിച്ച മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവരെ വീണ്ടും ഒന്നാം സമ്മാനത്തിന് പരിഗണിക്കുന്നതല്ല. മറ്റു വിജയികൾക്ക് ഇത് ബാധകമല്ല.
സമ്മാനാർഹരുടെ പേരുവിവരങ്ങൾ 2025 ക്രിസ്മസിനു പ്രഖ്യാപിക്കും. ഇതേക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ [email protected] എന്ന ഇമെയിലിൽ എഴുതി ചോദിക്കാം.
കൂടുതൽ വിവരങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി വാട്സ്ആപ്പിൽ ബന്ധപ്പെടാം 1 718 570 4020.