അന്നമ്മ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
സണ്ണി മാളിയേക്കൽ
Monday, August 11, 2025 1:13 PM IST
ന്യൂയോർക്ക്: റോക്ക്ലൻഡ് കൗണ്ടി അന്നമ്മ തോമസ്(82) ബർഡോണിയിൽ അന്തരിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളിയും യുഎസിലെ സിഎസ്ഐ കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ പരേതനായ മാത്യു കെ. തോമസിന്റെ ഭാര്യയാണ്.
സംസ്കാരം പിന്നീട്.