കുഴിബോംബ് സ്ഫോടനം: കൗമാരക്കാരനു പരിക്ക്
Monday, September 15, 2025 5:25 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ കൗമാരക്കാരനു പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ കരസേനാ ആയുധ ഡിപ്പോയ്ക്കു സമീപമായിരുന്നു സ്ഫോടനം.
ഷാഹിദ് യൂസഫിന് (17) ആണു പരിക്കേറ്റത്. ഖുന്ദ്രുവിലെ ഡിപ്പോയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഷാഹിദ് കുഴിബോംബിൽ ചവിട്ടിയോ എന്നതു കണ്ടെത്താനായിട്ടില്ല. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.