അതിവേഗം, ബഹുദൂരം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സന്പദ്ഘടനയെന്ന പട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിർത്തി. നിരവധി പ്രമുഖ രാജ്യങ്ങൾ നെഗറ്റീവ് വളർച്ചയിലേക്കു കൂപ്പുകുത്തിയപ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ചൈനയുടെ വളർച്ച 4.9 ശതമാനവും അമേരിക്കയുടേത് 5.3 ശതമാനവുമാണ്. രാജ്യത്തിന്റെ സുസ്ഥിര വളർച്ച ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണു വിലയിരുത്തൽ.
വളർച്ചാ പ്രവചനം (2023-24) പുതിയത്/പഴയത്
ബാർക്ലെയ്സ് 6.7 6.3
സിറ്റി ഗ്രൂപ്പ് 6.7 6.2
ഡിബിഎസ് 6.8 6.4
നോമുറ 6.7 5.9
എസ്ബിഐ 7 6.7
കോട്ടക് 6.8 6.2
ഐസിആർഎ 6.2 6
എംകെ ഗ്ലോബൽ 6.6 5.7