പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ
Saturday, July 12, 2025 1:46 AM IST
കഴക്കൂട്ടം: സ്പെഷൽ ഡ്യൂട്ടിക്കുള്ള പരിശീലനത്തിന് പോയ ടെലികമ്മ്യൂണിക്കേഷൻ സിറ്റി ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചേങ്കോട്ടുകോണം തുണ്ടത്തിൽ കീരിക്കുഴി ബഥേൽ ഹൗസിൽ ജയ്സൻ അലക്സ് (48) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
ഭാര്യ സോമി പുതുക്കുറിച്ചി ഔവർ ലേഡി ഓഫ് മേഴ്സി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ആൻമി ജയ്സൺ, ആൻസി ജയ്സൺ. ഇരുവരും മേരി നിലയം വിദ്യാലയത്തിലെ വിദ്യാർഥികളാണ്. മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മാതാവും ബന്ധുക്കളും പറയുന്നു.