ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കൊണ്ക്വർ 2025’ നാളെ
Friday, July 11, 2025 2:17 AM IST
പാലാ: 2025 വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്ന “മെഡി കൊണ്ക്വർ 2025’ നാളെ രാവിലെ 8.30ന് അങ്കമാലി അഡ്ലസ് ഇന്റർനാഷണൽ കണ്വെൻഷൻ സെന്ററിൽ നടത്തും.
നീറ്റ് പ്രവേശനപരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഡി.ബി. ദീപ്നിയ ഉൾപ്പടെ മികച്ച വിജയം നേടിയ 2200ൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പടെ 10,000ൽ അധികം ആളുകൾ പങ്കെടുക്കും.
സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നീറ്റ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ സ്നേഹോപഹാരമായി ഗോൾഡ് മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കും.
നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ദീപ്നിയയ്ക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, ഒൻപത്, 10 റാങ്കുകൾ നേടിയ ഷെഫിൻ മൻസൂർ, കെ.പി. സബീഹാ ബായ്, എൻ.ആർ. രാമനാഥ്, ചെൽസി എസ്. തെരേസ്, ടി.എസ്. ഗൗതം, എ.പി. അനുജിത്ത്, ഹർഷ് ജി. ഹരി എന്നിവർക്ക് യഥാക്രമം 10, അഞ്ച്, മൂന്ന്, ഒന്ന് ലക്ഷം രൂപയും ഗോൾഡ്മെഡലും സമ്മാനിക്കും.