മുന്നണി വിപുലീകരിക്കണം: പി.എം.എ. സലാം
Friday, July 11, 2025 2:17 AM IST
കൊച്ചി: യുഡിഎഫ് ആശയങ്ങളുമായി യോജിക്കുന്നവരെ ഒപ്പം നിര്‍ത്തി മുന്നണി വിപുലീകരിക്കണമെന്നാണ് ലീഗിന്റെ ഉറച്ച അഭിപ്രായമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. യുഡിഎഫ് എന്തു തീരുമാനമെടുത്താലും അതിനൊപ്പം നില്ക്കും.
സര്‍വേകള്‍ പലരൂപത്തിലും കോലത്തിലും വരുമെന്നും അതിലൊന്നും ലീഗിന് താത്പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.