തരൂരിന്റെ ലേഖനം സംബന്ധിച്ച അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിക്കും: വി.ഡി. സതീശന്
Friday, July 11, 2025 2:50 AM IST
കൊച്ചി: ശശി തരൂര്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും അക്കാര്യം ദേശീയനേതൃത്വത്തെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
തരൂര്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തെക്കുറിച്ച് കമന്റ് പറയില്ല. ശശി തരൂരിന്റെ കാര്യം ദേശീയനേതൃത്വം തീരുമാനിക്കട്ടേയെന്നും കളമശേരിയില്‍ യുഡിഎഫ് നേതൃ യോഗത്തിനെത്തിയ വി.ഡി. സതീശന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മുന്നണി വിപുലീകരണം അജന്‍ഡയിലില്ല. അടിത്തറ വിപുലീകരിക്കുന്നത് ദീര്‍ഘകാല അജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു.