കെസിബിസി പ്രഫഷണല്‍ നാടകമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
Friday, July 11, 2025 2:17 AM IST
കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന 36-ാമത് അഖിലകേരള പ്രഫഷണല്‍ നാടകമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു.
ഡിടിപിയില്‍ തയാറാക്കിയ മൂന്നു കോപ്പിയും രജിസ്ട്രേഷന് ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല്‍ ഓര്‍ഡറോ രചനകള്‍ക്കൊപ്പം ഓഗസ്റ്റ് പത്തിനു മുന്‍പായി അയയ്ക്കണം.
രചനകളുടെ മൂന്ന് കോപ്പികള്‍ തപാലിലോ നേരിട്ടോ നല്‍കാം. എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്, പിഒസി, പാലാരിവട്ടം, കൊച്ചി.