നടപടി സ്വീകരിക്കേണ്ടതു ദേശീയ നേതൃത്വം: അടൂര്‍ പ്രകാശ്
Friday, July 11, 2025 2:17 AM IST
കൊച്ചി: തരൂര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത് ദേശീയ നേതൃത്വമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തരൂര്‍ മുതിര്‍ന്ന നേതാവും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ്. മുഖ്യമന്ത്രി മോഹം പങ്കുവച്ചതിന് ശശി തരൂരിന്റെ തല വെട്ടിക്കളയാന്‍ പറ്റില്ലല്ലോ.
ഭൂരിപക്ഷമുണ്ടായാല്‍ ദേശീയ നേതൃത്വമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തദ്ദേശസ്ഥാപനങ്ങള്‍ പിടിക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുമായി അധികാരത്തിലെത്താനുമുള്ള കാര്യങ്ങളാണു യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.