സുകാന്തിന് ഉപാധികളോടെ ജാമ്യം
Friday, July 11, 2025 2:17 AM IST
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷിന് ഉപാധികളോടെ ജാമ്യം.
അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നിവയടക്കമുള്ള വ്യവസ്ഥകളോടെയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്.