കോ​​ട്ട​​യം: രാ​​​ജ്യ​​​ത്തെ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ യൂണി​​​വേ​​​ഴ്സി​​​റ്റീ​​​സി​​​ല്‍ (​എ​​​ഐ​​​യു) കാ​​​യി​​​കമേ​​​ഖ​​​ല​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റ​​​ിയാ​​​യി മ​​​ഹാ​​​ത്മാഗാ​​​ന്ധി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്കൂ​​​ള്‍ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ല്‍ എ​​ഡ‍്യു​​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് സ്പോ​​​ര്‍ട്സ് സ​​​യ​​​ന്‍സ​​​സ് മേ​​​ധാ​​​വി ഡോ. ​​​ബി​​​നു ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സി​​​നെ നി​​​യ​​​മി​​​ച്ചു.

രാ​​​ജ്യ​​​ത്തെ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ ത​​​ല​​​ത്തി​​​ലു​​​ള്ള കാ​​​യി​​​ക പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ന്ന​​​ത് എ​​​ഐ​​​യു​​​വി​​​ന്‍റെ സ്പോ​​​ര്‍ട്സ് വി​​​ഭാ​​​ഗ​​​മാ​​​ണ്. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​യി​​​ക ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം, ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ്, ലോ​​​ക ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര വേ​​​ദി​​​ക​​​ളി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​തി​​​നി​​​ധ്യം സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്നു.


ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നും ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ​​​യാ​​​ളാ​​​ണ് ഡോ. ​​​ബി​​​നു. സം​​​സ്ഥാ​​​ന സ്പോ​​​ര്‍ട്സ് കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കെ 35-ാമ​​​ത് ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ന്‍റെ ഏ​​​കോ​​​പ​​​ന​​​ച്ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു.