ഒറിജിനല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. മുമ്പു പരാതിക്കാരന്റെ ആവശ്യപ്രകാരം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇതിന്റെ പകര്‍പ്പാണ് കോടതിയില്‍ വിജിലന്‍സ് ഹാജരാക്കിയത്. ഇതില്‍ വ്യക്തതക്കുറവ് ള്ളതിനാല്‍ ഒറിജിനല്‍ ഹാജരാക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദേശം നല്കി. അന്വേഷണത്തില്‍ കഴമ്പില്ല എന്നു കാട്ടി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് റിപ്പോട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.
കേസിലെ സിഡി ഫയല്‍ വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക കോടതി 16ന് ഉത്തരവ് പറയും. എം.ആര്. അജിത് കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.