1079 രൂപയ്ക്ക് വയർലെസ് മൗസും കീബോർഡുമായി റാപൂ
Saturday, January 19, 2019 11:06 PM IST
മുംബൈ: വയർലെസ് പെരിഫെറൽ സാങ്കേതികവിദ്യയിൽ മുന്നിൽ നിൽക്കുന്ന റാപൂ അത്യാധുനിക 8000 വയർലെസ് മൗസും കീബോർഡും ചേർന്ന കോംബോ അവതരിപ്പിച്ചു. യാത്ര ചെയ്യുന്നവർക്ക് സവിശേഷമായി പ്രയോജനപ്പെടുന്നവിധത്തിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.
2.4 വയർലെസ് കണക്ഷനുള്ള കീബോർഡും മൗസും 10 മീറ്റർ വരെ ദൂരത്തിലും 360 ഡിഗ്രി കവറേജിലും ലഭ്യമാകും. ഒരു കോടി കീ പ്രസ് വരെ ഈട് നിൽക്കുന്ന വിധം നിർമിച്ചിട്ടുള്ള മൗസിൽ ദീർഘകാലം നിലനിൽക്കുന്നതും എളുപ്പത്തിൽ മാഞ്ഞുപോകാത്തതുമായ ലേസർ പ്രിന്റ് കീയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ബോറിംഗ് ഡെസ്ക്കിനെ ആകർഷകമാക്കുന്ന തെളിച്ചമുള്ളതും ട്രെൻഡിയുമായ സ്റ്റൈലിലാണ് ഇവയെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ൽ, ഇ-കൊമേഴ്സ് സ്റ്റോറുകളിൽ മൂന്നു വർഷത്തെ വാറന്റി സഹിതം ഉത്പന്നം ലഭ്യമാണ്. വില 1079 രൂപ.