ശന്പളമില്ല; ജെറ്റ് എയർവേസിലെ പൈലറ്റുമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി
Friday, March 22, 2019 12:37 AM IST
മുംബൈ:സാന്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസിലെ പൈലറ്റുമാർ പ്രധാനമന്ത്രിക്കും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തെഴുതി. മൂന്നു മാസത്തിലേറെയായി ശന്പളം ലഭിക്കുന്നില്ലെന്നും മാനേജ്മെന്റ് തങ്ങളുടെ പരാതികൾ തിരസ്കരിക്കുകയാണെന്നും പ്രധാനമന്ത്രിയും വ്യോമയാന മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു.
ശന്പളം, കുടിശിക സഹിതം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ജോലി ചെയ്യില്ലെന്നു രണ്ടു ദിവസം മുന്പ് പൈലറ്റുമാർ അറിയിച്ചിരുന്നു. അതേസമയം, കന്പനിയെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് വിമാനക്കന്പനിയുമായും ജെറ്റ് എയർവേസ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.