30 കോടി വരിക്കാരുമായി റിലയൻസ് ജിയോ
Wednesday, April 17, 2019 12:55 AM IST
മുംബൈ: റിലയൻസ് ജിയോ 30 കോടി വരിക്കാരെ നേടിയതായി റിപ്പോർട്ട്. പ്രവർത്തനം ആരംഭിച്ച് രണ്ടരവർഷം പിന്നിട്ട കന്പനി, കഴിഞ്ഞ മാസം രണ്ടിനാണ് ടെലികോം രംഗത്തെ ഈ നിർണായക കടന്പ കടന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഐപിഎൽ സീസണിലെ ജിയോയുടെ പരസ്യങ്ങളിൽ റിലയൻസ് ജിയോ 30 കോടി യൂസർമാരെ സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണെന്നു കാണിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ച് ഏറ്റവും ചുരങ്ങിയ കാലയളവിനുള്ളിൽ 10 കോടി ഉപയോക്താക്കളെ നേടിയ ലോകത്തിലെ ആദ്യ ടെലികോം കന്പനി എന്ന റിക്കാർഡ് റിലയൻസ് ജിയോയ്ക്കു സ്വന്തമാണ്. കേവലം 170 ദിവസംകൊണ്ടാണ് ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കിയത്. 40 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ ആണ് രാജ്യത്ത് ഉപയോക്താക്കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 34.03 കോടി ഉപയോക്താക്കളുള്ള എയർടെൽ രണ്ടാംസ്ഥാനത്താണ്.