സ്നാപ്ഡീലിനെതിരേ കാസിയോ
Friday, July 12, 2019 11:05 PM IST
ന്യൂഡൽഹി: ഇന്ത്യൻ ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലിൽ, സ്നാപ്ഡീലിലെ സെല്ലർമാർ എന്നിവർക്കെതിരേ ജാപ്പനീസ് കണ്‍സ്യൂമർ ഇലട്രോണിക്സ് സ്ഥാപനമായ കാസിയോ രംഗത്ത്. വാച്ചുകൾ, കാൽകുലേറ്ററുകൾ തുടങ്ങിയ തങ്ങളുടെ ബ്രാൻഡിന്റെ വ്യാജ പതിപ്പുകൾ സ്നാപ്ഡീൽ വഴി വിൽക്കുന്നു എന്നാണ് കാസിയോ ഓൾഡ് ഡൽഹിയിലെ ടിസ് ഹസാരി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.
ഓണ്‍ലൈൻ വഴി വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന നിരയിലേക്ക് ഒടുവിലെത്തുന്ന സ്ഥാപനമാണ് സ്നാപ്ഡീൽ. നേരത്തെ അമേരിക്കൻ പാദരക്ഷനിർമാതാക്കളായ സ്കെച്ചേഴ്സ് ഫ്ലിപ്കാർട്ടിനെതിരേയും സെല്ലർമാർക്കെതിരേയും കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഈ കേസ് ഒത്തുതീർപ്പാക്കി.