നവീന ആശയസമാഹരണത്തിന് കൂടിയാലോചനയുമായി സിൻഡിക്കറ്റ് ബാങ്ക്
Saturday, August 17, 2019 10:13 PM IST
തിരുവനന്തപുരം: ധനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ബാങ്കിന്റെ 4063 ശാഖകളുടെ പങ്കാളിത്തത്തോടെ പഠന ശിബിരങ്ങൾ ആരംഭിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ഈ ആശയ സംവാദങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജണിലെ ശാഖകളുടെ മാനേജർമാർ പങ്കെടുക്കുന്ന ശിൽപശാല തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്നു സമാപിക്കും.
ഇതിൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ജനറൽ മാനേജർ വി.എം. ഗിരിധർ, റീജണൽ മാനേജർ കെ.ഹരിദാസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പ്രക്രിയ ആദ്യം ശാഖകളിലും തുടർന്ന് റീജണൽ തലത്തിലും സംസ്ഥാന തലത്തിലും നടത്തുമെന്ന് ജനറൽ മാനേജർ വി.എം. ഗിരിധർ വ്യക്തമാക്കി.