ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ കുറച്ചു
Saturday, August 24, 2019 12:13 AM IST
ന്യൂഡൽഹി: നടപ്പു സാന്പത്തികവർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി) വളർച്ചാപ്രതീക്ഷ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് കുറച്ചു. 6.8 ശതമാനത്തിൽനിന്ന് 6.2 ശതമാനത്തിലേക്കാണ് കുറച്ചത്. 2020 കലണ്ടർ വർഷത്തിലെ വളർച്ചാപ്രതീക്ഷ 6.7 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
ആഗോള സാന്പത്തികമേഖലയിലെ തളർച്ചയും കയറ്റുമതിയിലെ ഇടിവും നിക്ഷേപകയോഗ്യമല്ലാത്ത അവസ്ഥയുമാണ് വളർച്ചാപ്രതീക്ഷ കുറയ്ക്കാൻ കാരണമായത്.