സ്റ്റാർട്ടപ്പുകളിൽ മുന്നിൽ ഡൽഹി
Tuesday, September 10, 2019 11:33 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മു​ന്നി​ൽ. ഏ​ഴാ​യി​ര​ത്തി​ൽ​പ്പ​രം സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ മാ​ത്ര​മു​ള്ള​ത്. എ​ല്ലാ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും​കൂ​ടി 5000 കോ​ടി ഡോ​ള​ർ മൂ​ല്യം വ​രും. ബം​ഗ​ളൂ​രു​വും മും​ബൈ​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

രാ​ജ്യ​ത്തെ ആ​കെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ 23 ശ​ത​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള​ത്. ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ 7,039ഉം ​ബം​ഗ​ളൂ​രു​വി​ൽ 5,234ഉം, ​മും​ബൈ​യി​ൽ 3,829ഉം ​ഹൈ​ദ​രാ​ബാ​ദി​ൽ 1,940ഉം ​സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ണ്ട്. 2009-2019 കാ​ല​യ​ള​വി​ൽ രൂ​പീ​ക​രി​ച്ച​താ​ണ് ഈ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ. ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ​ത്ത​ന്നെ ഡ​ൽ​ഹി​യി​ൽ മാ​ത്രം 4,491ഉം ​ഗു​ഡ്ഗാ​വി​ൽ 1,544ഉം ​നോ​യി​ഡ​യി​ൽ 1,004ഉം ​സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.