കൊച്ചിൻ ഡ്യൂട്ടിഫ്രീയിൽ ഷോപ്പിംഗ് ഉത്സവം
Friday, September 13, 2019 11:46 PM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ ഡ്യൂ​​ട്ടി ഫ്രീ ​​ഷോ​​പ്പു​​ക​​ളി​​ൽ ഉ​​ത്സ​​വ​​കാ​​ല ഷോ​​പ്പിം​​ഗ് ഉ​​ത്സ​​വം തു​​ട​​ങ്ങി. ഒക്‌ടോ​​ബ​​ർ 30 വ​​രെ ഷോ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക് മെ​​ഗാ സ​​മ്മാ​​ന പ​​ദ്ധ​​തി​​യും ദി​​വ​​സേ​​ന ന​​റു​​ക്കെ​​ടു​​പ്പും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഷോ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​വ​​രി​​ൽനി​​ന്ന് ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ക​​ണ്ടെ​​ത്തു​​ന്ന വി​​ജ​​യി​​ക്ക് 12 ല​​ക്ഷം രൂ​​പ വി​​ല ​​വ​​രു​​ന്ന എംജി ഹെ​​ക്ട​​ർ കാ​​ർ മെ​​ഗാ സ​​മ്മാ​​ന​​മാ​​യി നല്കും. എ​​ല്ലാ ദി​​വ​​സ​​വും ന​​ട​​ത്തു​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ൽ ര​​ണ്ടു​​ പേ​​ർ​​ക്ക് സ്വ​​ർ​​ണനാ​​ണ​​യ​​വും ര​​ണ്ടു പേ​​ർ​​ക്ക് ഹ​​യാ​​ത്ത് ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ക്കാ​​നു​​ള്ള വൗ​​ച്ച​​റും നല്​​കും. കൂ​​ടാ​​തെ ഉ​​ത്സ​​വ​​കാ​​ല ഓ​​ഫ​​റു​​ക​​ളും ഡി​​സ്‌​​കൗ​​ണ്ടു​​ക​​ളും അ​​ന്താ​​രാ​​ഷ്‌ട്ര യാ​​ത്ര​​ക്കാ​​ർ​​ക്കാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.