അംബാനിയുടെ ഓഹരി 48.87 ശതമാനം
Wednesday, September 18, 2019 10:53 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ മുഖ്യപ്രമോട്ടറായ മുകേഷ് അംബാനിയും കുടുംബവും കന്പനിയിലെ ഓഹരി വർധിപ്പിച്ചു.
സെപ്റ്റംബർ 13-ന് 17.18 കോടി ഓഹരികൾകൂടി അംബാനി കുടുംബം വാങ്ങി. ഇതോടെ കന്പനിയിലെ 48.87 ശതമാനം ഓഹരി അംബാനി കുടുംബത്തിന്റെ കൈയിലായി.വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 24.4 ശതമാനം, മ്യൂച്വൽ ഫണ്ടുകൾക്ക് 4.56 ശതമാനം, ഇൻഷ്വറൻസ് കന്പനികൾക്ക് 7.1 ശതമാനം എന്ന തോതിലാണു റിലയൻസിലെ ഓഹരി. ബാക്കിയാണു പൊതുജനങ്ങളുടെ പങ്ക്.