എസ്ബിഐയിൽ ഫാസ്റ്റാഗ് സേവനങ്ങൾ
Saturday, November 9, 2019 12:22 AM IST
തിരുവനന്തപുരം: നാഷണൽ ഹൈവേ ടോൾ ബൂത്തുകളിൽ ഫാസ്റ്റാഗ് ഡിസംബർ ഒന്നു മുതൽ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ ഫാസ്റ്റാഗ് ചാനൽ പാർട്ണർമാരുടെ സഹകരണത്തോടെ പ്രത്യേക എസ്ബിഐ ഫാസ്റ്റാഗ് കൗണ്ടറുകൾ ആരംഭിച്ചു. ബാങ്കിന്റെ ഇടപാടുകാർക്കും പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ശാഖാ മാനേജരുമായി ബന്ധപ്പെടുക.