ഗോൾഡൻ ഗിഫ്റ്റ് ഓഫറുമായി ജോയ് ആലുക്കാസ്
Friday, November 15, 2019 12:14 AM IST
തൃശൂർ: ഗോൾഡൻ ഗിഫ്റ്റ് ഓഫറുമായി ജോയ് ആലുക്കാസിൽ ഉത്സവാഘോഷം. ഓഫർ കാലയളവിൽ ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഹോം അപ്ലയൻസുകൾ സമ്മാനം ലഭിക്കുന്നതിനുള്ള സുവർണാവസരമാണിത്. വിവാഹസീസണ് തുടങ്ങാനിരിക്കെ വെഡ്ഡിംഗ് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഈ പ്രത്യേക ഓഫർ പ്രയോജനകരമാണ്. ഒപ്പം, എക്സ്ക്ലൂസീവ് ബ്രൈഡൽ ജ്വല്ലറി കളക്ഷനുകളിൽനിന്നും സ്പെഷൽ ഫെസ്റ്റീവ് കളക്ഷനുകളിൽനിന്നും ഇഷ്ടപ്പെട്ട ആഭരണങ്ങൾ തെരഞ്ഞെടുക്കാം.
ഗോൾഡൻ ഗിഫ്റ്റ് ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഏതു ജ്വല്ലറിയിൽനിന്നു വാങ്ങിയ പഴയ സ്വർണാഭരണങ്ങളാണെങ്കിലും ജോയ് ആലുക്കാസിലെ ലേറ്റസ്റ്റ് ഫാഷനിലും ട്രെൻഡിലുമുള്ള ഏറ്റവും പുതിയ ജ്വല്ലറി ഡിസൈനുകളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യത്തോടൊപ്പം സൗജന്യമായി ഗൃഹോപകരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരവും നൽകുന്നു. സ്വർണം മുൻകൂറായി ബുക്ക് ചെയ്ത് കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാനുമാവും.