എയർടെലും ഐഡിയയും നിരക്കു കൂട്ടും
Monday, November 18, 2019 11:40 PM IST
ന്യൂഡൽഹി: ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നിനു മൊബൈൽ നിരക്കുകൾ വർധിപ്പിക്കും. ഡാറ്റായ്ക്കും കോളിനും നിരക്ക് കൂട്ടുമെന്നാണു സൂചന.
വരുമാനനിർണയം സംബന്ധിച്ച സുപ്രീംകോടതിവിധിയെത്തുടർന്നു സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ വോഡഫോൺ ഐഡിയ 50,922 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഭാരതി എയർടെലിന് 23,045 കോടി രൂപയായിരുന്നു നഷ്ടം.