ജിയോയും നിരക്കു കൂട്ടും
Tuesday, November 19, 2019 11:48 PM IST
മുംബൈ: മൊബൈൽ നിരക്കുകൾ കൂട്ടുമെന്നു റിലയൻസ് ജിയോ. മറ്റു രണ്ടു സ്വകാര്യ കന്പനികളായ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും നിരക്ക് ഡിസംബർ ഒന്നിന് വർധിപ്പിക്കും എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്കു കൂട്ടുമെന്നാണ് ജിയോ പറയുന്നത്.ജിയോ രംഗത്തു വന്നശേഷം നിരക്കു താഴ്ത്തിയത് മറ്റു കന്പനികൾക്കു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.