ഇന്ത്യ സ്കിൽസ് 2020 രജിസ്ട്രേഷൻ ആരംഭിച്ചു
Thursday, November 21, 2019 12:08 AM IST
ന്യൂഡൽഹി: ഇന്ത്യ സ്കിൽസ് 2020 മത്സരങ്ങൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.മെക്കാട്രോണിക്സ്, മാനുഫാക്ചറിംഗ് ടീം ചലഞ്ച്, എയ്റോനോട്ടിക്കൽ എഞ്ചിനിയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ബേക്കിംഗ്, ബ്യൂട്ടി തെറാപ്പി, ഹെയർഡ്രെസിംഗ്, മരപ്പണി, ജല സാങ്കേതികവിദ്യ, ഐടി നെറ്റ്വർക്ക് കേബിളിംഗ് തുടങ്ങി 50ലധികം നൈപുണ്യ വിഭാഗങ്ങളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം ലഭിക്കും. 2020 ൽ ഇന്ത്യാസ്കിൽസ് ദേശീയ മത്സരം സംഘടിപ്പിക്കും. www. worldskillsindia.co.in സന്ദർശിക്കുക