മൊബൈൽ: ജിയോ നിരക്ക് കൂട്ടി
Wednesday, December 4, 2019 11:43 PM IST
മും​ബൈ: മൊ​ബൈ​ൽ നി​ര​ക്ക് വ​ർ​ധി​ച്ച​പ്പോ​ഴും റി​ല​യ​ൻ​സ് ജി​യോ മ​റ്റു ക​ന്പ​നി​ക​ളെ വെ​ട്ടി​ലാ​ക്കി. നാ​ളെ​യാ​ണു വി​ല​വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടേ​തി​ലും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണു ജി​യോ​യു​ടെ പു​തി​യ ഓ​ഫ​റു​ക​ൾ.

ജി​യോ​യു​ടെ 199 രൂ​പ​യു​ടെ 28 ദി​വ​സ പാ​ക്കേ​ജി​ൽ പ്ര​തി​ദി​നം 1.5 ജി​ബി ഡാ​റ്റാ കി​ട്ടും.
മ​റ്റു ക​ന്പ​നി​ക​ൾ 249 രൂ​പ ഈ​ടാ​ക്കു​ന്ന പാ​ക്കേ​ജി​നു സ​മാ​ന​മാ​ണി​ത്. 84 ദി​വ​സ​ത്തേ​ക്കു പ്ര​തി​ദി​നം 1.5 ജി​ബി ഡാ​റ്റ കി​ട്ടു​ന്ന പ്ലാ​നി​നു 399 രൂ​പ​യി​ൽ​നി​ന്ന് 555 രൂ​പ​യാ​ക്കി. വ​ർ​ധ​ന 39 ശ​ത​മാ​നം.


153 രൂ​പ​യു​ടെ പ്ലാ​നി​നു 199 രൂ​പ​യാ​ക്കി. 198-ന്‍റേ​ത് 249-ഉം 299-​ന്‍റേ​ത് 349-ഉം 349-​ന്‍റേ​ത് 399-ഉം 448-​ന്‍റേ​ത് 599-ഉം 1699-​ന്‍റേ​ത് 2199-ഉം ​ആ​ക്കി. 98 രൂ​പ​യു​ടെ പ്ലാ​നി​ന് ഇ​നി 129 രൂ​പ​യാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.