കിയാ മോട്ടോഴ്സ് ഇന്ത്യയിൽ പ്ലാന്റ് ആരംഭിച്ചു
Wednesday, December 11, 2019 12:01 AM IST
ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ കിയാ മോട്ടോഴ്സ് ഇന്ത്യയിലെ പുതിയ ഫാക്ടറി ആരംഭിച്ചു. 10 കോടി ഡോളർ നിക്ഷേപം നടത്തി 2017ലാണ് പ്ലാന്റിന്റെ നിർമാണം തുടങ്ങിയത്. കിയയുടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യാ ഉത്പന്നമായ സെൽറ്റോസ് കോംപാക്ട് എസ്യുവിയുടെ പ്രൊഡക്ഷൻ ഹോമാണ് കെഎംഐ പ്ലാന്റ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ഇന്ത്യയിലെ കൊറിയൻ അംബാസഡർ ബോങ്കിൽ ഷിൻ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. കിയാ മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റും സിഇഒയുമായ ഹാൻ വൂ പാർക്ക് ചടങ്ങിനു നേതൃത്വം നൽകി. കിയാ മോട്ടോഴ്സ് ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഖൂക്യൂം ഷിം ഇന്ത്യയിൽനിന്നുള്ള മറ്റ് പ്രധാനപ്പെട്ട നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.